26 May, 2021
ഫ്രൂട്ട് സലാഡ്

പാൽ ഒന്നര കപ്പ്
പഞ്ചസാര 1/3 കപ്പ്
പാൽപ്പൊടി കാൽകപ്പ്
ഫ്രൂട്ട്സ് ഇഷ്ടമുള്ളത് ചേർത്തുകൊടുക്കാം (ആപ്പിൾ പഴം മാതളനാരങ്ങ മുന്തിരി )
നട്സ് ആവശ്യത്തിനനുസരിച്ച്
ചവ്വരി കാൽ കപ്പ്
sabja seeds ഒരു ടേബിൾസ്പൂൺ
വെള്ളം രണ്ട് കപ്പ്
വാനില എസൻസ് ഒരു ടീസ്പൂൺ
പാലിലേക്ക് പഞ്ചസാരയും പാൽപ്പൊടിയും ചേർത്ത് മിക്സ് ആക്കിയതിനു ശേഷം തിളപ്പിച്ചെടുക്കുക 8മിനിറ്റോളം തിളപ്പിച്ച് എടുക്കണം പാൽ കുറച്ചു വറ്റി വച്ചിട്ടുണ്ടാവും ഈ പാൽ ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് ഒരു മണിക്കൂർ തണുപ്പിച്ച് എടുക്കുക
ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക വെള്ളം നന്നായി തിളച്ചു വരുമ്പോൾ കാൽകപ്പ് ചൗരി ചേർത്ത് 10 മിനിറ്റ് വേവിക്കുക നന്നായി വെന്തു വന്നിട്ടുണ്ടാവും ഈ ചൗവ്വരി ഒരു അരിപ്പയിൽ ഇട്ടു കൊടുക്കുക മുകളിലായി ഒരു കപ്പ് വെള്ളം ഒഴിച്ച് ഇളക്കി മാറ്റി വെക്കാം
ഒരു ഗ്ലാസ്സിലേക്ക് ഒരു ടേബിൾ സ്പൂൺ സബ്ജ സീഡ് ഇട്ടുകൊടുക്കുക ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് 10 മിനിറ്റ് മാറ്റിവയ്ക്കുക
ഫ്രൂട്ട് സലാഡ് സെറ്റ് ചെയ്യുവാനായി ഒരു ബൗളിലേക്ക് തണുത്ത പാൽ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് വേവിച്ച വെച്ചിട്ടുള്ള ചൗവ്വരിയും കുതിർത്തി വെച്ചിട്ടുള്ള sabja seed സും ചേർത്ത് മിക്സ് ആക്കുക ഒരു ടീസ്പൂൺ വാനില എസൻസ് ചേർത്ത് കൊടുക്കുക അതിനുശേഷം ഫ്രൂട്ട്സും നട്സും ചേർത്ത് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഫ്രിഡ്ജിൽവച്ച് സെറ്റ് ചെയ്ത് ഉപയോഗിക്കാം സൂപ്പർ രുചിയിലുള്ള ഫ്രൂട്ട് സലാഡ് റെഡിയായി