28 May, 2021
കാബേജ് തോരൻ

ചേരുവകൾ
- കാബേജ് – 300 ഗ്രാം
- ചെറിയ ഉള്ളി – 10 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – 2 തണ്ട്
- നാളികേരം ചിരകിയത് – 1/2 കപ്പ്
- ഉപ്പ് -1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കടുക് – 3/4 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് – 3/4 ടീസ്പൂൺ
- വറ്റൽ മുളക് – 2 എണ്ണം
പാകം ചെയ്യുന്ന വിധം
കാബേജ് പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ച് ചേർക്കുക. ഇതിലേക്ക് ഒരു തണ്ട് കറിവേപ്പിലയും നാളികേരം ചിരകിയതും ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇതിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് കാബേജ് ചേർക്കുക.
ഇത് ഇടത്തരം തീയിൽ ഏഴ് മുതൽ പത്തു മിനിട്ടു വരെ തുറന്നു വെച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കാം.