28 May, 2021
ചീസ് ബ്രെഡ് ഓംലറ്റ്

ആവശ്യമായ സാധനങ്ങൾ
1. ബ്രഡ് സ്ലൈസ് ആറെണ്ണം
2. മുട്ട-4
3. സവാള ഒരെണ്ണം
4. ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് കാൽ കപ്പ്
5. തക്കാളി 1
6. മല്ലിയില
7. പച്ചമുളക് ആവശ്യത്തിന്
8. പാൽ കാൽ കപ്പ്
9. ഉപ്പ് ആവശ്യത്തിന്
10. കുരുമുളക് പൊടി കാൽ ടി സ്പൂൺ
11. ബട്ടർ ടോസ്സ്റ് ചെയ്യാൻ ആവശ്യമായത്
12. ചീസ്സ് സ്ലൈസ് ആറെണ്ണം
• ആദ്യം തന്നെ ബ്രെഡ് എടുത്തിട്ട് അതിന്റെ നടുഭാഗം ചതുരാകൃതി മുറിച്ചുമാറ്റുക.
• മുട്ട നന്നായി അടിച്ചു വെക്കുക.
• അതിലേക്ക് സവാള ക്യാപ്സിക്കം തക്കാളി പച്ചമുളക് മല്ലിയില എന്നിവ ചേർത്ത് കൊടുക്കുക .
• അതിലേക്ക് പാലും ഉപ്പും കുരുമുളകുപൊടിയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
• ഒരു തവ ചൂടാക്കി ബട്ടർ പുരട്ടി കൊടുക്കുക .
• ഏറ്റവും കുറഞ്ഞ തീയിൽ വയ്ക്കുക.
• അതിലേക്ക് നടുഭാഗം കട്ട് ചെയ്ത് മാറ്റിയ ബ്രെഡ് എടുത്തു വച്ചു കൊടുക്കുക.
• അതിന്റെ നടുക്ക് മുട്ടയുടെ മിസ്രിതം ഒഴിച്ചു കൊടുക്കുക. അതിനു മുകളിലേക്ക് ആയി ഒരു ചീഫ് സ്ലൈസ് വെച്ചു കൊടുക്കുക.
• അതിന്റെ മുകളിൽ കുറച്ചുകൂടി മുട്ട ഒഴിച്ചു കൊടുത്തിട്ട് മുറിച്ചു മാറ്റി വച്ചിരിക്കുന്ന ബ്രെഡ് നടുഭാഗം വച്ചു കൊടുക്കുക.
• രു ഭാഗം ഒന്ന് മൊരിഞ്ഞു കഴിഞ്ഞാൽ തിരിച്ചു ടോസ്റ്റ് ചെയ്ത എടുക്കാവുന്നതാണ്.
• ടൊമാറ്റോ സോസ് കൂട്ടി സെർവ് ചെയ്യാം
NOTE: ഇവിടെ മുട്ടയുടെ മിശ്രിതത്തിൽ പാലു ചേർത്ത് കൊടുക്കുമ്പോൾ കൂടി പോകാൻ പാടില്ല. ഒരുപാട് വെള്ളം പോലെയുള്ള മിശ്രിതം അല്ല ആവശ്യം.
കളർഫുൾ ആക്കാൻ വേണ്ടി പച്ചയും ചുവപ്പും മഞ്ഞയും കളറുള്ള ക്യാപ്സിക്കം ഒക്കെ ചേർക്കാം.
ടോസ്സ്റ് ചെയ്യുമ്പോൾ വളരെ ശ്രദ്ധിച്ചു തിരിച്ചുകൊടുക്കുക ഇളകി പോകാൻ സാധ്യതയുണ്ട്.