28 May, 2021
ഗോതമ്പുപൊടിയും പഴവും കൊണ്ട് ഉണ്ടാക്കാവുന്ന നാലുമണി പലഹാരം

ഗോതമ്പ് പൊടി- 1 കപ്പ്(250 ഗ്രാം)
പഴുത്ത ഏത്തപഴം-2
ശർക്കര- കാൽ കപ്പ്
ഏലക്കായ്- 4
തേങ്ങാകൊത്ത്- 3 ടേബിൾ സ്പൂൺ
ഉപ്പ്- 1 നുള്ള്
ഓയിൽ ആവശ്യത്തിന്
ബൗളിൽ 2 പഴുത്ത ഏത്തപഴം നന്നായി ഉടച്ചെടുക്കുക 1 കപ്പ് ഗോതമ്പ് പൊടി കാൽ കപ്പ് ശർക്കര 4 പൊടിച്ച ഏലക്കായ് ഒരു നുള്ള് ഉപ്പ് 3 ടേബിൾ സ്പൂൺ തേങ്ങാകൊത്ത് ചേർത്ത് നന്നായി കുഴച്ചെടുക്കുക.ആവശ്യമാണെന്ന് തോന്നുവാണെങ്കിൽ 1-2 ടേബിൾ സ്പൂൺ വെള്ളം ചേർക്കാം.പാനിൽ ഓയിൽ ഒഴിച്ച് ചെറിയ ഉരുളകളാക്കി വറുത്തെടുക്കാം
|ഗോതമ്പുപൊടിയും പഴവും കൊണ്ട് ഉണ്ടാക്കാവുന്ന പലഹാരം