28 May, 2021
അഞ്ച് മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന ടേസ്റ്റി സ്നാക്ക്

സവാള 1 ചെറുതായി അരിഞ്ഞത്
ക്യാപ്സികം പകുതി ചെറുതായി കഴിഞ്ഞത്
പച്ചമുളക് രണ്ടെണ്ണം അരിഞ്ഞത്
ഓയിൽ ഒരു ടേബിൾ സ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ
ഗരംമസാല കാൽ ടീ സ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്തു ചൂടായി വരുമ്പോൾ സവാള ക്യാപ്സിക്കം പച്ചമുളക് ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റിയെടുക്കുക ഇതിലേക്ക് മുളകുപൊടി മല്ലിപ്പൊടി ഗരം മസാല മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വീണ്ടും ഒരു മിനിറ്റ് കൂടി വഴറ്റി എടുത്ത് മാറ്റി വയ്ക്കുക
മുട്ട നാലെണ്ണം
കുരുമുളകു പൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില രണ്ട് ടേബിൾസ്പൂൺ
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് കുരുമുളകുപൊടി ഉപ്പ് മല്ലിയില എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക മാറ്റി വച്ചിട്ടുള്ള മസാല ചൂടാറിയതിനു ശേഷം ഇതിലേക്ക് ചേർത്ത് കൊടുത്തത് നല്ലപോലെ മിക്സ് ആക്കുക ഒരു ഉണ്ണിയപ്പം തട്ടിലേക്ക് ഓയിൽ ഒഴിച്ചു കൊടുത്തതിനുശേഷം ഒന്നര ടേബിൾസ്പൂൺ വീതം മുട്ടയുടെ മിക്സ് ഒഴിച്ച് കൊടുത്ത് 3 മിനിറ്റ് മൂടി വച്ച് വേവിച്ചെടുക്കുക നാലുമണി ചായ കഴിക്കാൻ ആണെങ്കിലും ചോറിനു കൂടെ കഴിക്കാൻ ആണെങ്കിലും സൂപ്പർ ടേസ്സ്റ്റി സ്നാക്ക് ആണ്