29 May, 2021
ഫിഷ്മോളി
Posted in : Recipes on by : Vaishnavi
ആവശ്യമായ സാധനങ്ങൾ
1. മീൻ അര കിലോ (ഞാനിവിടെ വെളുത്ത ആവോലി ആണ് എടുത്തിരിക്കുന്നത്).
2. മഞ്ഞൾപ്പൊടി അര ടീസ്പൂൺ
3. കുരുമുളകുപൊടി അര ടീസ്പൂൺ
4. നാരങ്ങാനീര് അല്ലെങ്കിൽ വിനാഗർ ഒരു ടീസ്പൂൺ
5. ഉപ്പ് ആവശ്യത്തിന്
• മീൻ വൃത്തിയായി കഴുകി വരഞ്ഞ് എടുക്കുക.
• മസാലകൾ മിക്സ് ചെയ്ത് മീൻ ഇലേക്ക് പുരട്ടി വയ്ക്കാം.
• അരമണിക്കൂർ വയ്ക്കാം
6. എണ്ണ വറക്കുവാൻ ആവശ്യത്തിന്
• ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
• എണ്ണ ചൂടാകുമ്പോൾ വളരെ കുറഞ്ഞ തീയിൽ ഇട്ട് മീൻ പകുതി വരെ വറുത്തെടുക്കുക.
ഫിഷ് മോളി തയ്യാറാക്കുവാൻ
7. വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ
8. കറുവ പട്ട ഒരു ചെറിയ കഷണം
9. തക്കോലം ഒന്ന്
10. ഏലയ്ക്ക-2
11. ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ
12. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ
13. പച്ചമുളക് കീറിയത് 5
14. കറിവേപ്പില
15. മഞ്ഞൾപൊടി അര ടീസ്പൂൺ
16. മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
17. തക്കാളി ഒന്ന്
18. കട്ടി കുറഞ്ഞ തേങ്ങാപ്പാൽ( രണ്ടാം പാൽ )ഒന്നര കപ്പ്
19. ഉപ്പ് ആവശ്യത്തിന്
20. കുരുമുളകുപൊടി കാൽ ടീസ്പൂൺ
21. തേങ്ങയുടെ ഒന്നാം പാൽ മുക്കാൽ കപ്പ്
22. തക്കാളി കഷണങ്ങൾ
23. കറിവേപ്പില
• ഒരു ചട്ടി ചൂടാക്കാൻ വയ്ക്കുക.
• അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
• വെളിച്ചെണ്ണ ചൂടാകുമ്പോൾ കറുവപ്പട്ട തക്കോലം ഏലയ്ക്ക എന്നിവ മൂപ്പിക്കുക.
• ഇതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളക് കറിവേപ്പില എന്നിവയും ചേർത്ത് വഴറ്റുക .
• അതിലേക്ക് വളരെ കനം കുറച്ച് അരിഞ്ഞ് വച്ചിരിക്കുന്ന സവാള ചേർത്തു വഴറ്റുക.
• സവാള നന്നായി വഴറ്റുക സോഫ്റ്റായി വരണം .
• അതിലേക്ക് മഞ്ഞൾ പൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക.
• അതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക.
• തക്കാളി ഒന്ന് വഴറ്റി കഴിഞ്ഞിട്ട് തേങ്ങയുടെ രണ്ടാംപാൽ ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തത് തിളക്കാൻ ആയി അടച്ചു വയ്ക്കാം.
• നന്നായി തിളച്ചു കഴിഞ്ഞാൽ അതിലേക്ക് മീൻ കഷ്ണങ്ങൾ ചേർത്ത് കൊടുക്കുക.
• കുറഞ്ഞ തീയിൽ വേവിച്ചെടുക്കുക.വെന്ത് ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം.
• നന്നായി വെന്ത് ചാറ് കുറുകി വരുമ്പോൾ അതിലേക്ക് കുരുമുളകുപൊടി തേങ്ങയുടെ ഒന്നാം പാൽ തക്കാളി കഷണങ്ങൾ കറിവേപ്പില എന്നിവ ചേർത്ത് ചൂടായി തുടങ്ങുമ്പോൾ അടച്ചുവെച്ച് സ്റ്റ് ഓഫ് ചെയ്യാം.
• അപ്പത്തിന് കൂടെ പൊറോട്ടയുടെ കൂടിയോ സർവ് ചെയ്യാം.
ഫിഷ് മോളി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
മീൻകഷണങ്ങൾ വറക്കുമ്പോൾ പകുതിവരെ വറുത്തു എടുക്കാവുള്ളു ,ബാക്കി തേങ്ങാപ്പാലിൽ കിടന്ന് വെന്തുകിട്ടും. വേവിക്കുമ്പോൾ ഉടഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം ആവോലി പെട്ടെന്ന് വെന്തു കിട്ടുന്ന മീനാണ്.