29 May, 2021
ഇത്തപ്പഴം അച്ചാർ

ഈത്തപ്പഴം
ചെറുനാരങ്ങ
വിനാഗിരി
പച്ചമുളക്, ഇഞ്ചി,കറിവേപ്പില, വെളുത്തുള്ളി
മഞ്ഞൾപൊടി, കാശ്മീരി ചില്ലി പൗഡർ
ഉപ്പ്, നല്ലെണ്ണ
കായപ്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കാൽ കപ്പ് നല്ലെണ്ണയിൽ ഒരു ടേബിൾ സ്പൂൺ കടുക് പൊട്ടിച്ചതിന് ശേഷം 20 അല്ലിയോളം വെളുത്തുള്ളിയും മീഡിയം വലുപ്പമുള്ള ഇഞ്ചി അരിഞ്ഞതും 4 പച്ചമുളക് അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ഇട്ട് വഴറ്റിയെടുക്കണം, ഇത് ഒന്ന് വഴന്നു വന്നതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും മൂന്ന് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ കായപ്പൊടിയും ചേർത്ത് മിക്സ് ആക്കി അതിനുശേഷം ഇതിലേക്ക് 10 ചെറുനാരങ്ങ ആവിയിൽ വേവിച് കട്ട് ചെയ്തു കുരുകളഞ്ഞ് ഉപ്പ് തേച്ചുപിടിപ്പിച്ച ശേഷം മൂന്നു മണിക്കൂർ വച്ചത് ഇതിലേക്ക് ചേർത്ത് കൊടുക്കാം കൂടെ രണ്ടുമണിക്കൂർ ചൂടുവെള്ളത്തിൽ ഇട്ട് വെച്ച ഈന്തപ്പഴം വെള്ളം ഒഴിവാക്കി അതും കൂടി ഇതിൽ ചേർത്ത് മിക്സ് അതിനുശേഷം അരക്കപ്പ് ശർക്കര ഉരുക്കിയത് കൂടി ഒഴിച്ച് ഒന്ന് വറ്റിച്ച് എടുക്കണം. അതിനുശേഷം അവസാനമായി ആയി കാൽകപ്പ് വിനാഗിരി ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുത്താൽ നമ്മുടെ അടിപൊളി dates lemon അച്ചാർ റെഡി ആക്കുന്നതാണ്