29 May, 2021
ചിക്കൻ ചെറിയ ഉള്ളി മസാല
Posted in : Recipes on by : Vaishnavi
ചിക്കൻ ഒരു കിലോ
ചെറിയുള്ളി 250 ഗ്രാം
ഓയിൽ 3 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി രണ്ട് ടീസ്പൂൺ
മുളകുപൊടി രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
തക്കാളി വലുത് രണ്ടെണ്ണം
ഉണക്കമുളക്
അണ്ടിപ്പരിപ്പ് 15 എണ്ണം
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില കുറച്ച്
ഒരു കപ്പ് ചൂടുവെള്ളം
ഒരു പാനിലേക്ക്ഉണക്ക മുളകും അണ്ടിപ്പരിപ്പും ചേർത്ത് മൂന്നു മിനിറ്റോളം റോസ്റ്റ് ചെയ്ത് എടുക്കുക ഇത് ഒരു മിക്സിയുടെജാറിൽ ഇട്ടു പൊടിച്ചെടുക്കുക ഇതിലേക്ക് തക്കാളി ചേർത്ത് നല്ലപോലെ അരച്ച് മാറ്റിവയ്ക്കുക
ഒരു പാനിലേക്ക് ഓയിൽ ഒഴിച്ചു കൊടുക്കുക ചൂടായി വരുമ്പോൾ ചെറിയ ഉള്ളി ചേർത്ത് വഴറ്റി എടുക്കാം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി കൂടെ ചേർത്ത് വഴറ്റി അതിനുശേഷം മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക ഇതിലേക്ക് ചിക്കൻ കഷണങ്ങൾ കൂടെ ചേർത്ത് 5 മിനിറ്റോളം വേവിച്ചെടുക്കുക അതിനുശേഷം അരച്ചമസാല കൂടെ ചേർത്ത് വീണ്ടും 5 മിനിറ്റ് കൂടി വേവിച്ചെടുക്കുക ഒരുകപ്പ് ചൂടുവെള്ളം കൂടെ ചേർത്ത് കൊടുക്കുക ഇനി കറിവേപ്പില ചേർത്ത് കൊടുത്തതിനു ശേഷം മൂടി വെച്ച് 15 മിനിറ്റ് വേവിച്ചെടുക്കുക എല്ലാം നല്ല പോലെ കുറുകി വന്നിട്ടുണ്ടാകും സൂപ്പർ ടേസ്റ്റുള്ള ചെറിയ ഉള്ളി ചേർത്ത് ചിക്കൻ മസാല റെഡി ചപ്പാത്തിയുടെ കൂടെയും ചോറ്, അപ്പംകൂടെ കഴിക്കാനായി സൂപ്പർ രുചി ആണ്