"> പപ്പട തോരൻ | Malayali Kitchen
HomeRecipes പപ്പട തോരൻ

പപ്പട തോരൻ

Posted in : Recipes on by : Vaishnavi

ചേരുവകൾ

 • പപ്പടം – 5
 • ജീരകം – 1/2 ടേബിൾ സ്പൂൺ
 • വെളുത്തുള്ളി – 2 അല്ലി
 • മുളകുപൊടി – 2 ടേബിൾസ്പൂൺ
 • തേങ്ങ തിരുമ്മിയത് – 1/2 കപ്പ്
 • കടുക് – 1/2 ടേബിൾ സ്പൂൺ
 • വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
 • സവാള – 4 എണ്ണം
 • ഉപ്പ് – ആവശ്യത്തിന്
 • കറിവേപ്പില – 2 ഇതൾ
 • ഉഴുന്ന് പരിപ്പ് – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙ ആദ്യം അഞ്ച് പപ്പടവും പൊള്ളിച്ചെടുക്കുക.

∙ തേങ്ങ, വെളുത്തുള്ളി, ജീരകം,മുളകുപൊടി എന്നിവ ചതച്ചെടുക്കുക.

∙ പാത്രം ചൂടാക്കി കടുക് പൊട്ടിക്കുക, ശേഷം ഉഴുന്ന് പരിപ്പ് അതിലേക്ക് ചേർക്കുക.

∙ ഉഴുന്ന് ബ്രൗൺ നിറം ആകാറാകുമ്പോൾ ഉള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.

∙ മസാലയും, പൊള്ളിച്ചുവെച്ച പപ്പടവും (പൊടിച്ച് )ചേർത്ത് നന്നായി ഇളക്കുക.

Leave a Reply

Your email address will not be published. Required fields are marked *