"> കാന്താരി ചിക്കൻ തവ ഫ്രൈ | Malayali Kitchen
HomeRecipes കാന്താരി ചിക്കൻ തവ ഫ്രൈ

കാന്താരി ചിക്കൻ തവ ഫ്രൈ

Posted in : Recipes on by : Vaishnavi

ചിക്കൻ 1/2
ഇഞ്ചി പേസ്റ്റ് 1/2സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് 1/2 സ്പൂൺ
പച്ചമുളക് പേസ്റ്റ് 1/2 സ്പൂൺ
ചെറിയ ഉള്ളി പേസ്റ്റ് 7 ഉള്ളി
കശ്മീർ മുളക് പൊടി 1സ്പൂൺ
മുളക് പൊടി 1/4
മീറ്റ് മസാല 1/2
ഗരം മസാല 1/4
മഞ്ഞപ്പൊടി.. 1/4
മല്ലിപൊടി 1
കുരുമുളക് പൊടി
തേങ്ങാപാൽ 1കപ്പ്‌
തേങ്ങാപാൽ 1കപ്പ്‌ 2ആം പാൽ
കാന്താരി മുളക് 10
കറിവേപ്പില 3തണ്ട്

പാനിൽ ചിക്കൻ എല്ലാം കട്ട്‌ ചെയ്ത് സെറ്റ് ആക്കി വക്കുക ബോൺലെസ്സ് ആണ് കുറച്ചു കൂടി നന്നാവുക
സെറ്റ് ആക്കി വച്ച ചിക്കനു മുകളിൽ മുകളിൽ പറഞ്ഞ മസാല പൊടികൾ(ഉള്ളി പേസ്റ്റ്.. ഇഞ്ചി പേസ്റ്റ്.. വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് പേസ്റ്റ്.. മല്ലിപൊടി… മഞ്ഞപ്പൊടി ഗരം മസാല മീറ്റ് മസാല.. കശ്മീർ മുളക് പൊടി.. മുളക് പൊടി ) ചേർത്ത് തേങ്ങാപാലിന്റെ ഒന്നാം പാല് ചേർത്ത് കുഴക്കുക അല്പം ഉപ്പും ചേർക്കുക ഈ മസാല പാനിൽ നിരത്തി വച്ച ചിക്കനിൽ ഒഴിക്കുകആദ്യം വലിയ ഫ്ളയിം പിന്നീട് ചെറിയ തീയിൽ വേവിക്കുക…. അല്പം കറിവേപ്പില ചേർക്കുക 3മിനിറ്റ് വേവിച്ച ശേഷം തിരിച്ചു ഇടുക വീണ്ടും 3മിനുട്ട്.. ഇതിലേക്ക് തേങ്ങാപാലിന്റെ 1ആം പാല് ചേർക്കുക കൂടെ കാന്താരി മുളക് കുരുമുളക് പൊടി ചേർക്കാം… നന്നായി അടച്ചു 3മിനിറ്റ് വേവിക്കുക അടിയിൽ പിടിക്കാതെ നോക്കണം വീണ്ടും മറച്ചും തിരിച്ചും ഉള്ള ടാസ്ക് തുടരുക… 10 മുതൽ 12 മിനിറ്റ് കഴിഞ്ഞത് ശേഹം നല്ലപോലെ ഡ്രൈ ആയാൽ ചിക്കനും മസാലയും കാന്താരിയും കറിവേപ്പില എല്ലാം നല്ലപോലെ സെറ്റ് ആയാൽ ഫിനിഷ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *