"> വെളുത്തുള്ളി കറി | Malayali Kitchen
HomeRecipes വെളുത്തുള്ളി കറി

വെളുത്തുള്ളി കറി

Posted in : Recipes on by : Vaishnavi

 

ആവിശ്യമായ സാധനങ്ങൾ

വെളുത്തുള്ളി – 1 കപ്പ്
ചെറിയ ഉള്ളി – 15 എണ്ണം
കറിവേപ്പില – 3 തണ്ട്
മഞ്ഞപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
പുളി – ഒരു ചെറിയ ഉരുള
ഉപ്പ്
എണ്ണ – 3 ടേബിൾസ്പൂൺ
തക്കാളി – 1 എണ്ണം
കായ പൊടി – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

1 . വെളുത്തുള്ളി പകുതി എടുത്തു കറിവേപ്പിലയും ചേർത്ത് ഫ്രൈ ചെയ്തു എടുക്കാം . ഇനി ഇത് തണുത്ത ശേഷം മിക്സിയിൽ അരച്ച് എടുക്കണം.
2 . ആ പാനിൽ തന്നെ ബാക്കി ഉള്ള വെളുത്തുള്ളിയും ചെറിയ ഉള്ളിയും കൂടി ഒരു ഗോൾഡൻ ബ്രൗൺ കളർ ആകുന്ന വരെ വഴറ്റി എടുക്കണം . ഇത് വഴന്നു വന്ന ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞപ്പൊടിയും മുളക് പൊടിയും ചേർത്ത് വഴറ്റണം . ഇതിന്റെ പച്ച മണം മാറിയ ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ച തക്കാളി ഇട്ടു ഇത് നല്ലതു പോലെ വഴറ്റി എടുക്കാം . ഇനി ഇതിലേക്ക് പുളി വെള്ളം ഒഴിച്ച് കൊടുക്കാം ഇത് ഒന്ന് തിളച്ച ശേഷം ഇതിലേക്ക് അരപ്പുകൂടി ചേർത്ത് ഇളക്കം . ഇനി ഇതിലേക്ക് കുരുമുളക് പൊടിയും കായ പൊടിയും ചേർത്ത് ഒന്ന് ചൂടാക്കി വാങ്ങി വെക്കാം .
വെളുത്തുള്ളി കറി റെഡി ആയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *