30 May, 2021
ചന മസാല

ചേരുവകൾ
വെള്ള കടല അര കപ്പ്
സവോള 2 ചെറുത്
തക്കാളി 2 ചെറുത്
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി 4 അല്ലി
പട്ട ചെറിയ കഷ്ണം
പെരും ജീരകം കാൽ ടീസ്പൂണ്
ജീരകം കാൽ ടീസ്പൂണ്
മഞ്ഞൾ പൊടി കാൽ ടീസ്പൂണ്
മുളക് പൊടി അര ടീസ്പൂണ്
മല്ലി പൊടി അര ടീസ്പൂണ്
ഗരം മസാല അര ടീസ്പൂണ്
ഏലക്ക 2
ഗ്രാമ്പു 2
എണ്ണ 2 tbs
ഉപ്പ് ആവശ്യത്തിന്
മല്ലിയില ഒരു പിടി
ഉണ്ടാക്കുന്ന വിധം
ആദ്യം സവോള, തക്കാളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ പേസ്റ്റ് പോലെ അരക്കുക. ഒരു കുക്കറിൽ എണ്ണ ഒഴിച്ചു പട്ട,ഏലക്ക, ഗ്രാമ്പു, പെരും ജീരകം, ജീരകം എന്നിവ മൂപ്പിക്കുക. ഇതിലേക്ക് അരച്ചു വച്ച പേസ്റ്റ് ഒഴിച്ചു വഴറ്റി എടുക്കണം. ഇതിലേക്ക് പൊടികൾ ചേർത്തു പച്ചമണം പോകുന്നവരെ വഴറ്റുക. ഇതിലേക്ക് 8 മണിക്കൂർ കുതിർത്ത വെള്ള കടല, ഉപ്പു എന്നിവ ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ചു കുക്കറിൽ വേവിക്കുക. പ്രഷർ മുഴുവനും പോയതിനു ശേഷം തുറന്നു കുറച്ചു മല്ലി ഇല ഇട്ടു തിളപ്പിക്കുക. ചന മസാല റെഡി.