30 May, 2021
ഗോതമ്പ് പുട്ട്

ചേരുവകൾ:-
=============
ഗോതമ്പ് പൊടി – 2 കപ്പ്
വെള്ളം – ½ കപ്പ് (120 ml)
ആവശ്യത്തിന് ചിരകിയ തേങ്ങ
ആവശ്യത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം:-
=================
ഒരു വലിയ പാത്രം എടുത്ത് അതിൽ ഗോതമ്പ് പൊടിയും ഉപ്പും മിക്സ് ചെയ്യുക. കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് ഗോതമ്പ് പൊടി നന്നായി കുഴച്ചെടുക്കുക.
ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കുഴച്ച ഗോതമ്പ് പൊടി ഇട്ട് രണ്ടുതവണ പൾസ് ചെയ്യുക. ഒരുപാട് സമയം ഗ്രൈൻഡ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ഒന്നോ രണ്ടോ തവണ മാത്രം പൾസ് ചെയ്യുക.
മിക്സിയുടെ ജാറിൽ നിന്ന് പൾസ് ചെയ്ത ഗോതമ്പ് പൊടി പാത്രത്തിലേക്ക് മാറ്റി കൈ കൊണ്ട് നന്നായി കുഴക്കുക.
ഞാനിവിടെ മുളയുടെ പുട്ടുകുറ്റിയാണ് ഉപയോഗിക്കുന്നത്, മുളയുടെ പുട്ടുകുറ്റിയിൽ ഉണ്ടാക്കുന്ന പുട്ടിനു ടേസ്റ്റ് ഒന്ന് വേറെ ആണ്
ഇനി നമുക്ക് പുട്ടിനു വേണ്ട ചേരുവകൾ നിറക്കാം. ആദ്യം തേങ്ങ, പിന്നെ പുട്ടുപൊടി എന്ന ഓർഡറിൽ പുട്ടുകുറ്റി നിറക്കുക.
പുട്ടുകുറ്റി ഒരു കുക്കറിൽ വെച്ച് ആവി കയറ്റി എടുക്കാം. ഒരു അഞ്ചു മിനുട്ടിനുള്ളിൽ പുട്ട് റെഡി ആകും.