30 May, 2021
ഉള്ളിച്ചോർ

ഇങ്ങനെ ഒരു ചോറു കഴിച്ചിട്ടുണ്ടോ,വെളിച്ചെണ്ണയിൽ ചെറിയഉള്ളിയും,വെളുത്തുള്ളിയും,ഉപ്പുമിട്ട് വേവിച്ചു അതിലേക്ക് ചോറുചേർത്ത് ഇളക്കുക..
കുട്ടികൾക്കു lunch box ഐറ്റം ആയും,കറി ഉണ്ടാക്കാൻ ടൈം ഇല്ലാത്തപ്പോഴും 2 ഉണക്കമുളക്/വറ്റൽ മുളക് കൂടി ചേർത്താൽ നല്ലതായിരിക്കും.വെളിച്ചെണ്ണയ്ക് പകരം നെയ്യും ചേർക്കാം.മഞ്ഞൾപൊടി ഇഷ്ടമുള്ളവർക്ക് ചേർക്കാം.കുന്നൻ കായ, കണ്ണൻ കായ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു തരം വാഴയ്ക്ക ഉണ്ട്.അത് മുറിച്ചിട്ട് മഞ്ഞൾപൊടിയും ഉപ്പും വെള്ളവും ചേർത്തു വേവിച്ചു ഉണക്കമുളകും കറിവേപ്പിലയും കടുകുമിട്ടു താളിച്ചു അതിലേക്ക് വേവിച്ച കായയും ചേർത്തിളക്കി ഈ ചോറിന്റെ കൂടെ ഒരു ആർഭാടത്തിന് കഴിക്കാം.കോഴിക്കോട് ഭാഗങ്ങളിൽ ഡെലിവറി കഴിഞ്ഞു 3,4 ദിവസമായാൽ ഇങ്ങനെ കൊടുക്കാറുണ്ട്.ഇത് വളരെ ഹെൽത്തി ആയ ഒരു ഭക്ഷണമാണ്.മാറുന്ന ഭക്ഷണരീതിക്കൊപ്പം നമ്മുടെ പല നാടൻ വിഭവങ്ങളും നമ്മൾ മറന്നിരിക്കുന്നു.