31 May, 2021
മുട്ട കൊണ്ടൊരു സ്നാക്ക്സ്

ചേരുവകൾ :
മുട്ട – 2 എണ്ണം
സവാള – 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി – 1 ടീസ്പൂൺ കൊത്തിയരിഞ്ഞത്
വെളുത്തുള്ളി – 1 ടീസ്പൂൺ കൊത്തിയരിഞ്ഞത്
പച്ചമുളക് – 1 എണ്ണം കൊതിയാരിഞ്ഞത്
മല്ലിയില / കറിവേപ്പില – ആവശ്യത്തിന്
മുളക് പൊടി – 1/2 ടീസ്പൂൺ
ഗരം മസാല പൊടി – 1/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മൈദ / കടല പൊടി – 2 ടേബിൾസ്പൂൺ
ബ്രെഡ് പൊടിച്ചത് – 2 ടേബിൾസ്പൂൺ ( നിർബന്ധം ഇല്ല്യ )
എണ്ണ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ആദ്യം തന്നെ മുട്ട പുഴുങ്ങി എടുത്തു ഗ്രേറ്റ് ചെയ്തു എടുക്കുക. ഇനി ഇതിലോട്ട് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില, മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി, ഉപ്പ്, മൈദ, ബ്രെഡ് പൊടിച്ചത് എല്ലാം ചേർത്ത് കുഴച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം ഒന്നോ രണ്ടോ ടേബിൾസ്പൂൺ വെള്ളം ചേർക്കാം. ഇനി കയ്യിൽ എണ്ണ പുരട്ടി നമുക്കിഷ്ടമുള്ള ആക്രതിയിൽ ഷേപ്പ് ചെയ്തെടുക്കാം. ചൂടായ എണ്ണയിലോട്ടു ഇട്ടു വറുത്തെടുക്കാം.