31 May, 2021
ഗോതമ്പു പൂരിയും മസാലയും

പൂരി
——-
ഗോതമ്പുപൊടി – നാലു കപ്പ്
മൈദ – 1/2 കപ്പ്
റവ – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ചെറിയ ജീരകം – 1 ടീസ്പൂൺ
ചൂടുവെള്ളം – ആവശ്യത്തിന്
ചേരുവകളെല്ലാം മിക്സ് ചെയ്ത് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ കുഴച്ചെടുക്കുക. പത്തിരി പ്രസ്സറിൽ എണ്ണ പുരട്ടി ഓരോന്നും പരത്തിയെടുക്കുക. ശേഷം ചൂടായ എണ്ണയിലിട്ട് ഫൈ ചെയ്തെടുക്കാം
മസാല
———-
സവാള – 4 എണ്ണം
ഉരുകിഴങ്ങ് – 3 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 2 tea Spoon
പച്ചമുളക് – 4 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – 1 ടീസ്പൂൺ
ഉഴുന്ന് – 3 tablespoon
ഉണക്കമുളക് – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചു വെക്കുക.
പാത്രം ചൂടാകുമ്പോൾ കടുകു പൊട്ടിച്ച് ഉഴുന്നുചേർത്ത് മൂപ്പിക്കുക. ശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് പച്ചമുളക്, സവാള ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി മിക്സു ചേർത്ത് വഴറ്റുക.ഇതിലേക്ക് ഉടച്ച കിഴങ്ങു ചേർത്ത് മിക്സു ചെയ്യുക. മഞ്ഞൾപ്പൊടി, ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക. നമ്മുടെ മസാല തയ്യാർ