31 May, 2021
മാമ്പഴ മൊളോഷ്യം

ചേരുവകൾ
മാമ്പഴം -2 വലുത്
വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
കടുക് -ഒരു ടീസ്പൂൺ
ഉലുവ -കാൽ ടീസ്പൂൺ
ഉണക്ക മുളക്-2
പച്ചമുളക്-3
ചെറിയ ഉള്ളി ചതച്ചത്- കാൽകപ്പ്
വെളുത്തുള്ളി ചതച്ചത്്- 5 അല്ലി
കറിവേപ്പില -ആവശ്യത്തിന്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
പുളി പിഴിഞ്ഞത് -ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
ശർക്കരപ്പാനി -ഒരു ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാമ്പഴം കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചു വെക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും, ഉലുവയും പൊട്ടിക്കുക.
ഇതിലേക്ക് ഉണക്ക മുളക്, പച്ച മുളക് ,കറിവേപ്പില, ചെറിയ ഉള്ളി ചതച്ചത്, വെളുത്തുള്ളി ചതച്ചത് ഇവ ചേർത്ത് വഴറ്റുക.
എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ ഇതിലേക്ക് മഞ്ഞൾപൊടിയും, മുളകുപൊടിയും ചേർക്കുക .
പൊടികളുടെ പച്ചമണം മാറി തുടങ്ങുമ്പോൾ മാങ്ങ, പുളി പിഴിഞ്ഞത്, ആവശ്യത്തിന് വെള്ളം, ഉപ്പ്, ശർക്കര പാനി ഇവ ചേർത്ത് അടച്ചുവെച്ച് 15 മിനിറ്റ് വേവിക്കുക.(പുളി കൂടുതലുള്ള മാങ്ങ ആണെങ്കിൽ ശർക്കര കൂടുതൽ ചേർത്ത് കൊടുക്കണം ).
കറി വെന്തു കുറുകി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം. രുചികരമായ മാമ്പഴ മോളോഷ്യം തയ്യാർ.
ചോറും, തൈരും, മാമ്പഴ മോളോഷ്യവും നല്ല കോമ്പിനേഷനാണ്