"> കോളിഫ്ലവർ എഗ്ഗ്‌ ഫ്രൈഡ്‌ റൈസ്‌ | Malayali Kitchen
HomeRecipes കോളിഫ്ലവർ എഗ്ഗ്‌ ഫ്രൈഡ്‌ റൈസ്‌

കോളിഫ്ലവർ എഗ്ഗ്‌ ഫ്രൈഡ്‌ റൈസ്‌

Posted in : Recipes on by : Vaishnavi

ചേരുവകൾ
*****

കോളിഫ്ളവർ : 200 ഗ്രാം

വെളുത്തുള്ളി : 3 അല്ലി

സ്പ്രിംഗ്‌ ഓണിയൻ : 5 ടീസ്പൂൺ

സെലറി : 2 ടീസ്പൂൺ

കാപ്സിക്കം : 2 ടീസ്പൂൺ

ഒലിവ് ഓയിൽ : 3-4 ടീസ്പൂൺ

മുട്ട : 2 എണ്ണം

കുരുമുളക് : 1 ടീസ്പൂൺ

ഉപ്പ് : 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
*********

നന്നായി അരിഞ്ഞ കോളിഫ്‌ളവർ 2 മുട്ടയും ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി ചതച്ച വെളുത്തുള്ളി ചേർത്ത് ഇതിലേക്ക് കോളിഫ്ലവറും എഗ്ഗും ചേർന്ന നേരത്തെ തയ്യാറാക്കിയ കൂട്ട്‌ മിശ്രിതം ചേർത്ത് കോളിഫ്ളവർ വേവുന്ന വരെ വഴറ്റുക (4-5 മിനിറ്റ്)

ഇനി 1 ടീസ്പൂൺ എണ്ണയും ചതച്ച വെളുത്തുള്ളിയും ചേർത്ത് വഴറ്റുക.

സ്പ്രിംഗ്‌ ഓണിയൻ, സെലറി, കാപ്സിക്കം എന്നിവ ചേർത്ത് നന്നായി ഇളക്കുക.

നിങ്ങളുടെ ടേസ്റ്റ്‌ അനുസരിച്ച് ഉപ്പും കുരുമുളകും ക്രമീകരിക്കുക

Leave a Reply

Your email address will not be published. Required fields are marked *