"> ചന ദാൽ കട്ലറ്റ് | Malayali Kitchen
HomeRecipes ചന ദാൽ കട്ലറ്റ്

ചന ദാൽ കട്ലറ്റ്

Posted in : Recipes on by : Vaishnavi

ചന ദാൽ കട്ലറ്റ് ഉണ്ടാക്കാനായി നമ്മൾ ചെയ്യേണ്ടത്

____________

ചന ദാൽ 4 -5 മണിക്കൂർ കുതിരാൻ ഇടണം.അതിനു ശേഷം ദാൽ/ പരിപ്പ് അരച്ച് കുറച്ചു സുഗന്ധവ്യഞ്ജനങ്ങൾ കൂടി ചേർത്ത് വൃത്താകൃതിയിൽ കട്ലറ്റ് ഷേപ്പിൽ ആക്കി എണ്ണയിൽ പൊരിച്ചു ഗ്രീൻ ചട്‌നി കൂട്ടി കഴിക്കാവുന്നതാണ്.വിഭവത്തിലേക്ക് കടക്കുന്നതിനു മുൻപ് ഇതിൽ നിന്നും ലഭിക്കുന്ന പോഷകഗുണങ്ങളെയും ചന ദാലിനെപ്പറ്റിയും ചില കാര്യങ്ങൾ അറിയാം.

നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം നാരുകൾ ചന ദാലിൽ അടങ്ങിയിട്ടുണ്ട്.സിങ്ക് ,കാൽസ്യം,പ്രോടീൻ എന്നിവയുടെ സ്രോതസാണിത്.അതിനാൽ വിശപ്പ് അകറ്റുന്ന ഈ വിഭവം ആരോഗ്യകരമായ സ്റ്റാർട്ടർ ആയും നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ നൽകി പരിപോഷിപ്പിക്കാനും സഹായിക്കും.

ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ്.

___________

ചന ദാൽ കട്ലറ്റ് വിഭവം ഉണ്ടാക്കാൻ ആവശ്യം വേണ്ട സാധനങ്ങൾ

___________

1 .ചന ദാൽ (3 -4 മണിക്കൂർ കുതിർത്തത്) – 1 കപ്പ്

2. മഞ്ഞൾ – ½ സ്പൂൺ

3. ചുവന്ന മുളക് പൊടി – അര സ്പൂൺ

4. പച്ചമുളക് – 2

5. വെളുത്തുള്ളി – 2-3

6. എണ്ണ – വറുക്കാൻ

7 ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

____________

1. മിക്സിയുടെ ജാറിൽ കുതിർത്ത ചന ദാലും മുകളിൽ പറഞ്ഞ എല്ലാ സുഗന്ധവ്യഞ്ജനങ്ങളും ഉപ്പും ചേർക്കുക.

2. എല്ലാം ഒരു പേസ്റ്റ് പോലെ അരയ്ക്കുക

3 . ഒരു പാൻ അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക

4. എണ്ണ ചൂടാകുമ്പോൾ കട്ലറ്റ് ഇട്ട് വറുത്തെടുക്കുക.

5 ഗ്രീൻ ചട്‌നി ചേർത്ത് വിളമ്പുക.

____________

ശ്രദ്ധിക്കേണ്ടത്‌

____________

1. പേസ്റ്റ് പോലെ അരയ്ക്കുമ്പോൾ വെള്ളം ചേർക്കരുത്.

____________

ഈ അളവിൽ തയ്യാറാക്കുന്ന വിഭവത്തിൽ അടങ്ങിയിരിക്കുന്ന പോഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.

____________

കലോറി – 56 കലോറി

കൊഴുപ്പ് – 2.4 ഗ്രാം

പ്രോട്ടീൻ – 2.1 ഗ്രാം

കാർബുകൾ – 6.6 ഗ്രാം

_നാരുകൾ – 1.7 ഗ്രാം

Leave a Reply

Your email address will not be published. Required fields are marked *