1 June, 2021
മഞ്ഞ ചോളം പൊടി ഉപ്പ് മാവ്

മഞ്ഞ ചോളപ്പൊടി—————1ഗ്ലാസ്സ്
സവാള———————-1
വെജിറ്റബിൾ ഓയിൽ——6-7സ്പൂൺ
ഉപ്പ്———–ആവശ്യത്തിന്
പച്ചമുളക്——–2-3 എരിവ് അനുസരിച്ചു എടുക്കുക
ചുവന്ന മുളക്–2-3
കടുക്————-1സ്പൂൺ
കറിവേപ്പില
തയ്യാറാക്കുന്ന വിധം:
*സവാള പച്ചമുളക് എന്നിവ മുറിക്കുക
പാനിൽ എണ്ണ ചൂടാക്കുക. *കടുക് പൊട്ടിച്ചു മുളക് കറിവേപ്പില എന്നിവ ചേർത്തു സവാള മുറിച്ചു ചേർത്തു വഴറ്റുക. ഉപ്പ് ആവശ്യത്തിന് ചേർക്കുക
ശേഷം അരകപ്പ് വെള്ളം ചേർത്തു തിളച്ചു തുടങ്ങുമ്പോൾ ചോളം പ്പൊടി കുറച്ചു കുറച്ചു ആയി ചേർത്തു ഇളക്കി ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്കിടക്കു തുറന്നു ഇളക്കുക
വെള്ളത്തിന്റെ അളവ് കൂടിപ്പോയാൽ ശരിയാവില്ല. ഒട്ടിപിടിക്കും
വെളിച്ചെണ്ണ അത്ര രുചി കിട്ടില്ല
കൂടുതൽ വെജിറ്റബിൾ ഓയിൽ ആയിരിക്കും നല്ലത്
ഓയിൽ കുറച്ച് കൂടുതൽ ഉണ്ടെങ്കിൽ നല്ല രുചിയുണ്ടാവുള്ളു. നന്നായി വേവിക്കണം.