1 June, 2021
ബർഫി

തേങ്ങാപ്പാൽ എടുത്ത തേങ്ങാപ്പീര ( ചണ്ടി )- 2 കപ്പ്
പഞ്ചസാര – 1 കപ്പ്
പാൽപ്പൊടി – 1 ടേബിൾസ്പൂൺ
ബൂസ്റ്റ് – 3 ടേബിൾസ്പൂൺ
നെയ് 1 1/2 + 1 ടീസ്പൂൺ
കശുവണ്ടി (ഓപ്ഷണൽ)
ആദ്യം നെയ്യ് ഒഴിച്ച് തേങ്ങാപ്പീര റോസ്റ്റ് ചെയ്തശേഷം അതിലേക്ക് പഞ്ചസാര ചേർത്ത് ഒന്നു മിക്സ് ചെയ്ത് ഒതുങ്ങി വരണ സമയത്ത് അതിലേക്ക് പാൽപ്പൊടി ചേർത്ത് മിക്സ് ചെയ്ത ശേഷം ബൂസ്റ്റ് ഇട്ട് വീണ്ടും നന്നായിട്ട് മിക്സ് ചെയ്ത ശേഷം പാനിൽനും വിട്ടു വരുന്ന സമയം ആവുമ്പോൾ നെയ് തടവിയ തട്ടിലേക്ക് മാറ്റുക. നന്നായി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് കശുവണ്ടി വെച്ച് അലങ്കരിച്ച് കഴിക്കാം.