1 June, 2021
മുട്ടക്കറി

ആവശ്യമായ സാധനങ്ങൾ
1. ഓയിൽ നാല് ടേബിൾ സ്പൂൺ
2. കാശ്മീരി മുളകുപൊടി കാൽ ടീസ്പൂൺ
3. മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
4. ഉപ്പ് ആവശ്യത്തിന്
5. മുട്ട ആറെണ്ണം
• ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകാൻ ആയി വെക്കുക.
• തീ വളരെ കുറച്ചു വയ്ക്കുക .
• അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തിട്ടു പുഴുങ്ങി തോടു കളഞ്ഞ് വച്ചിരിക്കുന്ന മുട്ട ഒന്ന് ഫ്രൈ ചെയ്തെടുക്കുക.
6. ജീരകം-അര ടീസ്പൂൺ
7. വഴനയില 2
8. തക്കോലം ഒന്ന്
9. കറുവപ്പട്ട ഒരു ചെറിയ കഷണം
10. ഏലയ്ക്ക-2
11. സവാള രണ്ടു വലുത്
12. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
13. പച്ചമുളക്-2
14. മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
15. കാശ്മീരി മുളകുപൊടി ഒരു ടേബിൾസ്പൂൺ
16. മല്ലിപ്പൊടി ഒരു ടേബിൾസ്പൂൺ
17. പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ
18. തക്കാളി ഒന്ന്
19. കടലമാവ് ഒരു ടേബിൾ സ്പൂൺ
20. വെള്ളം ആവശ്യത്തിന്
21. ഉപ്പ് ആവശ്യത്തിന്
22. പഞ്ചസാര അര ടീസ്പൂൺ
23. ഗരം മസാല ഒരു ടീസ്പൂൺ
24. കസൂരിമേത്തി
25. മല്ലിയില ചെറുതായി അരിഞ്ഞത്.
• ആദ്യം തന്നെ തക്കാളി വൃത്തിയായി കഴുകി ചെറുതായി മുറിച്ച് മിക്സിയിലിട്ട് ഒന്ന് അരച്ചെടുക്കുക.
• കടലമാവ് 3 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് ഒന്ന് കലക്കി വയ്ക്കുക.
• മുട്ട ഫ്രൈ ചെയ്ത അതേ പാനിൽ തന്നെ ജീരകം ഇട്ടു കൊടുക്കുക .
• അതൊന്നു മൂക്കുമ്പോൾ അതിലേക്ക് വഴനയില തക്കോലം കറുവപ്പട്ട ഏലയ്ക്ക എന്നിവ ചേർത്ത് മൂപ്പിയ്ക്കുക .
• ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.
• സവാള നന്നായി സോഫ്റ്റായി വരുന്നതുവരെ വഴറ്റിയെടുക്കണം.
• അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി പെരുംജീരകപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക.
• അതിലേക്ക് അരച്ചുവെച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് തക്കാളിയുടെ വെള്ളം പോയി നന്നായി വരണ്ടു വരുന്നപോലെ വഴറ്റിയെടുക്കുക.
• അതിലേക്ക് കടലമാവ് വെള്ളത്തിൽ കലക്കിയത് ചേർത്ത് കൊടുക്കുക.
• കടലമാവിന്റെ പച്ചമണം മാറുന്നതുവരെ കുറഞ്ഞ തീയിൽ വരട്ടുക.
• അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും കുറച്ച് പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക .
• നന്നായി തിളച്ച് കുറുകി വരുമ്പോൾ റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക .
• ഗരംമസാലയും കസൂരിമേത്തി ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.
Note:
ഈ ഒരു മുട്ടക്കറി കടലമാവ് ചേർത്തിരിക്കുന്ന അതിനാൽ പെട്ടെന്നുതന്നെ thick ആവും.
അതുകൊണ്ട് വെള്ളം ഒഴിച്ച് തിളക്കാൻ വൈകുമ്പോൾ ഗ്രേവിക്ക് അനുസരിച്ചുള്ള വെള്ളം ചേർക്കാൻ മറക്കരുത്.
ഒരു റസ്റ്റോറന്റ് സ്റ്റൈൽ ടേസ്റ്റ് കിട്ടാൻ വേണ്ടിയിട്ടാണ് ഇവിടെ പഞ്ചസാര ചേർത്തിരിക്കുന്നത് ഇഷ്ടമില്ലാത്തവർക്ക് ചേർക്കാതിരികാം