1 June, 2021
ബീറ്റ്റൂട്ട് തോരൻ

ചേരുവകൾ
ബീറ്റ്റൂട്ട് – 2 എണ്ണം
നാളികേരം – 1/2 മുറി
കാന്താരിമുളക് – എരിവിനാവശ്യത്തിന്
വെളുത്തുള്ളി – 3 എണ്ണം
ചെറിയ ഉള്ളി – 3 എണ്ണം
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 tablespoon
കടുക് – 1 Teaspoon
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് ചെറുതായി അരിയുക. ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ശേഷം കറിവേപ്പില ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് ബീറ്റ് റൂട്ട് ,ഉപ്പ്, മഞ്ഞൾപ്പൊടി ,വെള്ളം എന്നിവ ചേർത്ത് വേവിക്കുക. വെന്തു വരുമ്പോൾ നാളികേരം ,വെളുത്തുള്ളി ,ചെറിയ ഉള്ളി ,കാന്താരിമുളക് എന്നിവ ചതച്ചതു ചേർത്ത് ഇളക്കി യോജിപ്പിക്കുക. ബീറ്റ്റൂട്ട് തോരൻ തയ്യാർ .