1 June, 2021
പഴ മാങ്ങാ കറി

ആവശ്യമായ സാധനങ്ങള്‍
ചെറിയ പഴുത്ത മാങ്ങ -8
പച്ചമുളക് -5
തേങ്ങ -ഒരു മുറി.
മഞ്ഞള്‍ പൊടി- കാല് ടീസ്പൂണ്‍
ജീരകപ്പൊടി -കാല് ടീസ്പൂണ്‍,
ചുവന്നുള്ളി -നാല്
വെളുത്തുള്ളി -മൂന്ന് ചുള
തയാറാക്കുന്ന വിധം
മാങ്ങ തൊലി പൊളിച്ച് കളഞ്ഞതിനുശേഷം പച്ച മുളക് പിളര്‍ന്നതും വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക.ഉപ്പും ചേര്‍ക്കണം .നന്നായി വെന്തു കഴിഞ്ഞാല്‍ ഒരു തവികൊണ്ട് മങ്ങായില്‍ കുത്തി പരമാവധി മാമ്പഴ ചാര് മാമ്പഴം വെന്ത വെള്ളത്തിലേക്ക് കലര്‍ത്തുക. ഒരു മുറി തേങ്ങ, മഞ്ഞള്‍പ്പൊടി, ജീരകം ഉള്ളി ,വെളുത്തുള്ളി എന്നിവചേര്‍ത്ത് നന്നായി അരക്കുക.അരപ്പ് ഇടത്തരം അയവില്‍ കലക്കി വെന്ത മാമ്പഴത്തോട് കലര്‍ത്തുക.ഒന്നുകൂടി തിളച്ചാല്‍ കറി അടുപ്പില്‍ നിന്നിറക്കാം. കൂടുതല്‍ ചുവന്നുള്ളി ഇട്ട് വറ താളിക്കുക.വറ മൂത്ത് കഴിഞ്ഞാല്‍ തീ അണച്ചതിനുശേഷം അരടീസ്പൂ ണ് മുളക് പൊടി കൂടി കടുക് വറുത്ത എണ്ണയിലേക്ക് ചേര്‍ത്ത് ഒന്നിളക്കിയ ശേഷം കറിയില്‍ ഒഴിക്കുക