2 June, 2021
മുട്ട ചേർക്കാത്ത ചോക്ലേറ്റ് കേക്ക് / Eggless Banana Chocolate Cake

ചേരുവകൾ
1 പായ്ക്ക് ചോക്ലേറ്റ് കേക്ക് മിക്സ്
80 മില്ലി ഓയിൽ
200 മില്ലി തൈര്
1 കപ്പ് പഴുത്ത വാഴപ്പഴം
പാചക രീതി
ആദ്യം 80 മില്ലി എണ്ണയോ ഉരുകിയ വെണ്ണയോ 200 മില്ലി തൈരോ അളന്ന് എടുത്തു വെക്കുക.
ഒരു വലിയ മിക്സിംഗ് പാത്രത്തിൽ ചോക്ലേറ്റ് കേക്ക് മിക്സ് (മുഴുവൻ പാക്കറ്റും) എണ്ണ, തൈര്, പഴം എന്നിവ ചേർത്ത് 2 മിനിറ്റ് നന്നായി മൃദുവാകും വരെ അടിക്കുക. നല്ല കട്ടിയുള്ള ബാറ്റർ ആണ് കേക്ക് ഉണ്ടാക്കുവാൻ വേണ്ടത്. സ്പൂണിൽ എടുത്താൽ നല്ല കട്ടിയുള്ള കുഴമ്പ് പോലെ തോന്നും. മിശ്രിതം ഒരു പാത്രത്തിലേക്ക് മാട്ടുക.
ഓവൻ 160 താപനിലയിൽ ചൂടാക്കി വയ്ക്കുക (പ്രീഹീറ്റ്). നേരത്തെ തയാറാക്കിയ മിശ്രിതം ചൂടായിരിക്കുന്ന ഓവനിൽ 12 മുതൽ 15 മിനിട്ടു വരെ ചൂടാക്കാൻ വയ്ക്കുക.
ശേഷം 10 മിനിറ്റ് കേക്ക് തണുക്കുവാൻ അനുവദിക്കുക. ശേഷം പാനിൽ നിന്നും കേക്ക് ഇളക്കി എടുക്കുക. സ്വാദിഷ്ടമായ മുട്ട ചേർക്കാത്ത റാഗി ബനാന ചോക്ലേറ്റ് കേക്ക് തയാർ