"> ചെമ്മീൻ ബോൾസ് /Tasty Prawn Balls | Malayali Kitchen
HomeRecipes ചെമ്മീൻ ബോൾസ് /Tasty Prawn Balls

ചെമ്മീൻ ബോൾസ് /Tasty Prawn Balls

Posted in : Recipes on by : Anija

1. ചെമ്മീൻ – 600 ഗ്രാം

2. ലൈറ്റ് സോയാസോസ് – 2 ടീസ്പൂൺ സ്പൂൺ

എള്ളെണ്ണ – 2 ടീസ്പൂൺ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു നുള്ള്

പഞ്ചസാര – അര ടീസ്പൂൺ സ്പൂൺ

ടേസ്റ്റിംഗ് പൗഡറോ – ഒരു നുള്ള്

കോൺഫ്‌ളോർ – ഒരു ചെറിയ സ്പൂൺ മുട്ടവെള്ള – ഒരു മുട്ടയുടെ പകുതിയുടേത്

3. സ്പ്രിങ് ഒണിയൻ – രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്

മല്ലിയില – ഒരു തണ്ട്, ( അരിഞ്ഞത്)

4. ഒരു ദിവസം പഴക്കമുള്ള റൊട്ടി – ഒന്നര ലോഫ്, തരുതരുപ്പായി പൊടിച്ചത്

5. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ചെമ്മീൻ വൃത്തിയാക്കി നന്നായി തുടച്ചുണക്കിയ ശേഷം ലൈറ്റ് സോയാസോസ്
എള്ളെണ്ണ ,ഉപ്പ്, കുരുമുളകുപൊടി, പഞ്ചസാര, ടേസ്റ്റിംഗ് പൗഡർ, കോൺഫ്‌ളോർ മുട്ടവെള്ള (രണ്ടാമത്തെ ചേരുവകൾ ) എന്നിവ ചേർത്ത് മയത്തിൽ അരയ്ക്കണം.അതിനു ശേഷം മൂന്നാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ ഇത് അൽപാൽപം വീതം റൊട്ടിപ്പൊടിയിൽ ചേർത്തു ചെറിയ ഉരുളകളാക്കി, ചൂടായ എണ്ണയിൽ കരിഞ്ഞു പോകാതെ വറുത്തുകോരുക. നിങ്ങളുടെ അഭി രുചിക്കനുസരിച് ആകർഷകമായ രീതിയിൽ ചെയ്തെടുക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *