2 June, 2021
അവലോസുണ്ട

പാചക രീതി
ഒരു കിലോ പച്ചരി വെള്ളത്തിൽ കുതിർത്ത് എടുത്ത് ഊട്ടി വയ്ക്കുക, ശേഷം പൊടിക്കുക. അരിപ്പൊടി അരിച്ചെടുത്തശേഷം അതിൽ ആറു കപ്പ് തേങ്ങ ചുരണ്ടിയതു ചേർത്ത് അധികം ബലം കൊടുക്കാതെ വിരൽകൊണ്ടു ഇളക്കി യോജിപ്പിക്കുക..
ശേഷം അര ചെറിയ സ്പൂൺ ജീരകവും ഉപ്പും ചേർത്തു തട്ടിപ്പൊത്തി മൂന്നു മണിക്കൂർ റസ്റ്റ് ചെയ്യാൻ വക്കുക.
പിന്നീട് ഉരുളി അടുപ്പത്തു വച്ചു ചൂടാക്കി, അതിലേക്ക് അരിപ്പൊടി മിശ്രിതമിട്ട് ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുക്കുക.
∙അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം ഈ പൊടി ഇടഞ്ഞെടുക്കുക. കിട്ടുന്ന തരി വീണ്ടും പൊടിച്ച ശേഷം വറുത്ത പൊടിയിൽ ചേർക്കുക. ഇതു നിരത്തിയിട്ടു ചൂടാറാൻ വയ്ക്കുക. അവലോസു പൊടി തയാർ.
ഇതിൽ നിന്ന് അരക്കിലോ അവലോസുപൊടി എടുത്തു വയ്ക്കുക.
അവലോസുണ്ട തയാറാക്കാൻ ഒരു കപ്പു പഞ്ചസാര, അരക്കപ്പ് വെള്ളം, രണ്ടു ചെറിയ സ്പൂൺ നാരങ്ങാനീര് എന്നിവ അടുപ്പിൽ വച്ചു ചൂടാക്കി ഒരു നൂൽ പരുവമാക്കുക.ഇതിൽ രണ്ടു ചെറിയ സ്പൂൺ ഉരുക്കിയ നെയ്യ് ചേർത്തു വാങ്ങിയ ശേഷം കാൽ ചെറിയ സ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കുക.
∙ഇതിലേക്ക് അരക്കിലോ അവലോസുപൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടുക. ഉരുട്ടിയ അവലോസുണ്ട അവലോസു പൊടിയിൽ ഇട്ട് ഉരുട്ടിയെടുക്കുക.. സ്വാദിഷ്ടമായ കുട്ടികളുടെ പ്രിയങ്കരമായ അവലോസുണ്ട റെഡി