3 June, 2021
നാടൻ ചെമ്മീൻ/കൊഞ്ച് തീയൽ (prawn)

ആവശ്യമായ സാധനങ്ങൾ
1. ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം
2. ചെറിയ ഉള്ളി – 100 ഗ്രാം (കുറുകെ മുറിച്ചിടുക)
3. ഉലുവ – അര സ്പൂണ്‍
4. തേങ്ങ തിരുമ്മിയത് – അര മുറി തേങ്ങ തിരുമ്മിയത്
5. പുളി പിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്ലിട്ടു പിഴിഞ്ഞത്
7. ഉപ്പ് – പാകത്തിന്
8 .മുളക് പൊടി – 3 ടി സ്പൂണ്‍
9 .മല്ലിപൊടി – 3 ടി സ്പൂണ്‍
10 മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
11 എണ്ണ – രണ്ടു സ്പൂണ്‍
12 കടുക്, വറ്റല്‍ മുളക്, കറിവേപ്പില
പാചക രീതി
മാന്‍ ചട്ടിയിൽ പാചകം ചെയ്യുന്നതാണ് ഉത്തമം അല്ലെങ്കിൽ ചുവടു കട്ടിയുള്ള പാനില്‍ തേങ്ങ തിരുമ്മിയത്,കറിവേപ്പില ചേര്‍ത്ത് വറക്കുക . തേങ്ങയുടെ നിറം ബ്രൌണ്‍ ആയി തുടങ്ങുമ്പോള്‍ മല്ലിപൊടി,മുളക് പൊടി എന്നിവ ചേര്‍ത്ത് വറുക്കുക .തീ അണച്ച് തേങ്ങ തണുക്കാന്‍ വെക്കുക. വറുത്തു വെച്ച തേങ്ങ വെള്ളം കുറച്ചു ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച് എടുക്കുക).
ഒരു ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി ഉലുവ പൊട്ടാന്‍ ഇടുക ,പൊട്ടി തുടങ്ങുമ്പോള്‍ കുഞ്ഞുള്ളി ചേര്‍ത്ത് വഴറ്റുക.കുഞ്ഞുള്ളിയുടെ നിറം ബ്രൌണ്‍ ആകുമ്പോള്‍ ചെമ്മീനും തക്കാളിയും അല്പം വെള്ളം ഒഴിച്ചു വേവാന്‍ വെക്കുക .ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചു 3 മിനിറ്റ് വേവിക്കുക.
ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ തേങ്ങ അരച്ചതും പുളി വെള്ളവും ചെമ്മീനില്‍ ചേര്‍ക്കുക .അഞ്ചു മിനുട്ട് കൂടി ചെറുതീയില്‍ വേവാന്‍ വെച്ചതിനു ശേഷം തീ അണക്കുക. ശേഷം എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക.