"> ചീര പച്ചടി / Spinach pachadi | Malayali Kitchen
HomeRecipes ചീര പച്ചടി / Spinach pachadi

ചീര പച്ചടി / Spinach pachadi

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

ചുവന്ന ചീര -ഒരു കപ്പ്‌ (പൊടിയായി അരിഞ്ഞെടുത്തത്)

കട്ട തൈര് – രണ്ട് കപ്പ്‌

പച്ചമുളക് – 2

ചെറിയ ഉള്ളി – 10 എണ്ണം

എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

കടുക് – ഒരു ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

വറ്റല്‍ മുളക് – 2

കറിവേപ്പില

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക. ചീര വാദി വന്നാൽ തീ ഓഫ് ആക്കുക.മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക.അതിലേക്ക് ആവി കയറ്റിയ ചീരയും ചേര്‍ക്കുക തീ അണച്ച് ഉടച്ച നല്ല പുളിയുള്ള തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക.ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. അതിലേയ്ക്ക് കടുക് താളിച്ച് ചേർക്കണം.

Leave a Reply

Your email address will not be published. Required fields are marked *