"> പനീർ തവ പുലാവ്/ Paneer Tawa Pulao | Malayali Kitchen
HomeRecipes പനീർ തവ പുലാവ്/ Paneer Tawa Pulao

പനീർ തവ പുലാവ്/ Paneer Tawa Pulao

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

1.ബസ്മതി അരി-3 കപ്പ്

2.എണ്ണ/സണ് ഫ്‌ളവർ – രണ്ടു വലിയ സ്പൂൺ

3.ജീരകം – ഒരു ചെറിയ സ്പൂൺ

4.ഉരുളക്കിഴങ്ങ് – ഒന്ന്, വേവിച്ചു ചതുരക്കഷണങ്ങളാക്കിയത്
കോളിഫ്‌ളവർ – ഒരു പിടി
ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൺ
കാപ്സിക്കം – അഞ്ച്, അരിഞ്ഞത്

5.മുളകുപൊടി – ഒരു ചെറിയ സ്പൂൺ 6.
പാവ് ബജി മസാല – രണ്ടു ചെറിയ സ്പൂൺ

7.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

8.ഗ്രീൻപീസ് വേവിച്ചത് – അരകപ്പ്

9.നാരങ്ങനീര് – ഒരു വലിയ സ്പൂൺ

10. പനീർ – ഒന്നരക്കപ്പ്

11.മല്ലിയില അരിഞ്ഞത് – നാലു വലിയ സ്പൂൺ

പാചക രീതി

ബസുമതി അരി വേവിച്ചു മാറ്റി വയ്ക്കുക. ശേഷം ഒരു നോൺസ്‌റ്റിക് പാനിൽ എണ്ണ ചൂടാക്കി, ജീരകം മൂപ്പിക്കുക. ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്ത് ഇഞ്ചിയുടെ പച്ചമണം പോകുംവരെ വഴറ്റണം.
ഇതിൽ മുളകുപൊടി ചേർത്തു വഴറ്റിയശേഷം പാവ് ബജി മസാലയും ചേർത്തു വഴറ്റുക.

അതിലേയ്ക്ക് തക്കാളിയും ഉപ്പും ചേർത്തിളക്കി, പാത്രം അടച്ചുവച്ചു പച്ചക്കറികൾ വേവിക്കുക.
രണ്ടു സ്പൂൺ ഗ്രീൻപീസ് മാറ്റി വച്ച ശേഷം ബാക്കിയുള്ള ഗ്രീൻപീസും പനീറും ചേർത്തിളക്കി രണ്ടു മിനിറ്റ് അടച്ചുവച്ചു വേവിക്കുക.
ഇവ നന്നായി വെന്ത ശേഷം മെല്ലേ ഉടസിച്ചെടുക്കുക അല്പം വെള്ളം ചേർത്തിളക്കുക.
ഇതിലേക്ക് അരിയും നാരങ്ങാനീരും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. പാത്രം വീണ്ടും അടച്ചു വച്ചു ചൂടാക്കുക. മല്ലിയിൽ\ പുതിന ചേർക്കുക. സ്വാദിഷ്ടമായ പനീർ തവ പുലാവ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *