"> ശർക്കര പായസം | Malayali Kitchen
HomeRecipes ശർക്കര പായസം

ശർക്കര പായസം

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ
പച്ചരി- അര കപ്പ്
ശർക്കര- മുക്കാൽ കപ്പ്
തേങ്ങ
കിസ്മിസ്, ഏലക്കായ,നെയ്യ്

പാചക രീതി

മുക്കാൽ കപ്പ് ശർക്കര ഉരുക്കി വക്കുക.  അര കപ്പ് പച്ചരി നന്നായി കഴുകി  വേവിക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് ശർക്കര ഉരുക്കി അരിച്ചെടുത്തത് ചേർത്ത് നന്നായി തിളപ്പിച്ചു കുറുക്കി എടുക്കുക.. ഒരു 2 സ്പൂണ് ചിരകിയ തേങ്ങ ചേർക്കുക. നന്നായി കുറുകി പാകം ആകുമ്പോൾ നല്ല കട്ടി ഉള്ള തേങ്ങാപ്പാൽ ചേർത്തിളക്കുക. കാൽ ടീ സ്പൂണ് ഏലയ്ക്ക പൊടി, ഒരു സ്പൂണ് നെയ്യ് എന്നിവ ചേർത്ത് തീ ഓഫ് ആക്കുക. ഒരു സ്പൂണ് നെയ്യ് ചൂടാക്കി കുറച്ചു തേങ്ങാകൊത്തും, അണ്ടിപരിപ്പും, ഉണക്ക മുന്തിരിയും വറുത്തു പായസത്തിലേക്ക് ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *