"> ക്രിസ്പി കുഴലപ്പം | Malayali Kitchen
HomeRecipes ക്രിസ്പി കുഴലപ്പം

ക്രിസ്പി കുഴലപ്പം

Posted in : Recipes on by : Anija

പാചക രീതി

ഒരു കപ്പ് തേങ്ങ പൊടിയായി തിരുമി വയ്ക്കുക. ശേഷം തേങ്ങ അരക്കിലോ അരിപ്പൊടിയുമായി വിരലുകൾ കൊണ്ടു യോജിപ്പിച്ച് വക്കുക. അരകപ്പ് തേങ്ങാ പൽ എടുത്ത് അതിലേക്ക് അര ചെറിയ സ്പൂൺ ജീരകം, കാൽ കപ്പ്ചു ചുവന്നുള്ളി, രണ്ടു ചെറിയ സ്പൂൺ വെളുത്തുള്ളി എന്നിവ അരച്ചത് ചേർക്കുക.

ചീനച്ചട്ടി ചൂടാക്കി അതിലേക്ക് അരിപ്പൊടി–തേങ്ങ മിശ്രിതം ചേർത്ത് ചെറുതീയിൽ വച്ച് ഒന്നു വാടിയ ശേഷം അതിൽ തേങ്ങാപ്പാൽ മിശ്രിതം തതളിച്ച് ആവിവരുന്ന പരുവത്തിൽ വാങ്ങി പാകത്തിനു വെള്ളം ചേർത്തു കുഴയ്ക്കുക.

ഇതിൽ രണ്ടു ചെറിയ സ്പൂൺ എള്ളും ചേർത്തു മയത്തിൽ കുഴയ്ക്കുക. ഇതു നനവുള്ള തുണികൊണ്ടു മൂടി അരമണിക്കൂർ വിശ്രമിക്കാൻ അനുവദിക്കുക.ഈ മാവ് ചെറിയ ഉരുളകളാക്കുക. ഒാരോ ഉരുളയും മയംപുരട്ടിയ വാഴയിലയിൽ വച്ചു പരത്തുക. പരത്തിയ മാവ് എണ്ണ പുരട്ടിയ കമ്പിയിൽ ചുറ്റി തിളയ്ക്കുന്ന വെളിച്ചെണ്ണയിൽ മുക്കി വറുത്തു കോരുക. നല്ല ക്രിസ്പി കുഴലപ്പം റെഡി.

Leave a Reply

Your email address will not be published. Required fields are marked *