"> ക്യാരറ്റ് ലൈം ജ്യൂസ് | Malayali Kitchen
HomeRecipes ക്യാരറ്റ് ലൈം ജ്യൂസ്

ക്യാരറ്റ് ലൈം ജ്യൂസ്

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങള്‍

കാരറ്റ് – 1
ഒരു ചെറു നാരങ്ങയുടെ നീര്
പഞ്ചസാര – പാകത്തിന്
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് -1
ഉപ്പ് – ഒരു നുള്ള്
വെള്ളം – പാകത്തിന്
പുതിനയില – ഒരു പിടി

പാചക രീതി

കാരറ്റും നാരങ്ങ നീരും പഞ്ചസാരയും ഇഞ്ചിയും പച്ചമുളകും ഉപ്പും എല്ലാം കൂടി നല്ലതുപോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റാവുന്നതാണ്. ഇതിന് ശേഷം ഉപ്പും പഞ്ചസാരയും ആവശ്യത്തിണ് ചേർക്കുക. ശേഷം അതിലേക്ക് ഐസ്‌ക്യൂബ് കൂടി മിക്‌സ് ചെയ്ത് അല്‍പം പുതിനയില ചേര്‍ത്ത് നല്ല ടേസ്റ്റില്‍ കുടിക്കാവുന്നതാണ്. നല്ല ആരോഗ്യകരവും രുചികരവുമായ പാനീയമാണിത് .

Leave a Reply

Your email address will not be published. Required fields are marked *