4 June, 2021
ഈന്തപ്പഴം വനില മില്‍ക്ക്ഷേക്ക്

ആവശ്യമുള്ള വസ്തുക്കള്‍
വാനില എക്സ്രാക്റ്റ്-3 ടേബിള്‍ സ്പൂണ്‍ (ആവശ്യമെങ്കിൽ )
ഈന്തപ്പഴം -5 , 6 എണ്ണം
പാല്-കാല് ലിറ്റര്‍
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക-2
അണ്ടിപ്പരിപ്പ്- 4 എണ്ണം
ഐസ് ക്യൂബ്
തയ്യാറാക്കുന്ന വിധം വാനില എക്സ്രാക്റ്റ്, ഐസ്ക്രീം, പാല്, അണ്ടിപ്പരിപ്പ് പഞ്ചസാര, ഈന്തപ്പഴം എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത് അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചു ചേര്‍ക്കാവുന്നതാണ്. ഈന്തപ്പഴം നല്ലതുപോലെ അരച്ചെടുക്കരുത്. ഇത് ചെറിയ കഷ്ണങ്ങള്‍ ആയി കിടക്കുന്നതാണ് നല്ലത്. തണുപ്പിനായി ഐസ് ക്യൂബുകള്ആവശ്യമെങ്കിൽ ചേർക്കാം.അതല്ലെങ്കില്‍ ഷേക്ക് അടിച്ചെടുത്തതിന് ശേഷം ചേര്‍ക്കാവുന്നതാണ്. രക്ത കുറവ് പരിഹരിക്കാനും ഇ പാനീയം ഉത്തമമാണ്.