"> സോഫ്റ്റ് അരി പത്തിരി | Malayali Kitchen
HomeRecipes സോഫ്റ്റ് അരി പത്തിരി

സോഫ്റ്റ് അരി പത്തിരി

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി – നാലര കപ്പ്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
വെള്ളം – 4 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്

പാചക രീതി

നാലര കപ്പ് വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്‌ക്കുമ്പോള്‍ തീ കുറച്ച് 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കി കൊടുക്കുക. .തീ അണച്ച് ഒരു 3 മിനിറ്റ് നേരത്തേയ്ക്ക് മൂടി വയ്ക്കുക. ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. (ചൂട് കൂടുതല്‍ ആണെങ്കില്‍ കൈ തണുത്ത വെള്ളത്തില്‍ഇടയ്ക്ക് മുക്കി മാവ് കുഴയ്ക്കുക).

മാവ് ചെറു നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കുക. ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ പരത്തി എടുക്കുക. ഒരു നോണ്‍ സ്ടിക്ക് പാന്‍ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടുക. അതിലും അല്പം കൂടി സമയം കഴിഞ്ഞ് വീണ്ടും മറിച്ചിടുക .പൊങ്ങി വരുമ്പോള്‍ പാനില്‍നിന്നും പത്തിരി എടുക്കുക. കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല സോഫ്റ്റ് പത്തിരിയും കോഴിക്കറിയും എന്താ കോമ്പിനേഷൻ അല്ലെ!

Leave a Reply

Your email address will not be published. Required fields are marked *