"> പനീര്‍ ടിക്ക / പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക | Malayali Kitchen
HomeRecipes പനീര്‍ ടിക്ക / പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക

പനീര്‍ ടിക്ക / പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

പനീര്‍ – 200 ഗ്രാം
മുളകുപൊടി – 2 ടീസ്പൂണ്‍
ഗരംമസാല – ½ ടീസ്പൂണ്‍
കുരുമുളകുപൊടി – ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
തൈര് – 2 ടേബിള്‍സ്പൂണ്‍
വെണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് -കാൽ ടീസ്പൂൺ

പാചക രീതി

പനീര്‍ 2 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളില്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ചെറിയ ഹോളുകൾ ഇടുക. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌, ഉപ്പ് , തൈര് എന്നിവ മിക്സ് ചെയ്യുക. അതിലേയ്ക്ക് മുറിച്ചെടുത്ത പനീർ മുക്കിയെടുത്ത് എല്ലാ ഭാഗത്തും ഒരേപോലെ തേച്ചു പിടിപ്പിക്കുക.

അരമണിക്കൂർ ഇത് വിശ്രമിക്കാൻ അനുവദിച്ച ശേഷം ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ 1 ടേബിള്‍സ്പൂണ്‍ വെണ്ണ ചൂടാക്കി, പനീര്‍ ഇട്ട് ചെറുതീയില്‍ ഇരുവശവും ബ്രൌണ്‍ നിറമാകുന്നവരെ മൊരിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *