"> നിങ്ങൾ ഒരു കോഫീ പ്രേമിയാണോ? സന്തോഷിക്കാൻ വകയുണ്ട് | Malayali Kitchen
HomeFood Talk നിങ്ങൾ ഒരു കോഫീ പ്രേമിയാണോ? സന്തോഷിക്കാൻ വകയുണ്ട്

നിങ്ങൾ ഒരു കോഫീ പ്രേമിയാണോ? സന്തോഷിക്കാൻ വകയുണ്ട്

Posted in : Food Talk on by : Anija

കാപ്പിയും ചായയും അനാരോഗ്യ ശീലമാണെന്നും ഉറക്കം കെടുത്തുന്നവയാണെന്നും നാം പരക്കെ കേൾക്കാറുണ്ട്. എന്നിരുന്നാലും പലര്‍ക്കും ഒഴിവാക്കാന്‍ ആവാത്ത ശീലങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായിരിക്കും ഒരു കപ്പ് ചായ എന്നത്. അത്തരക്കാർക്കും സന്തോഷിക്കുവാൻ വകയുണ്ട.

രാത്രി വൈകി ഒരു കപ്പ് കാപ്പി കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കില്ല മാത്രവുമില്ല ഉറക്കത്തിന് 4 മണിക്കൂറിനുള്ളില്‍ കാപ്പി കുടിക്കുന്നത് രാത്രിയില്‍ നിങ്ങളെ ഉണര്‍ത്തുകയില്ലെന്ന നിഗമനത്തിലാണ് ഒരു കൂട്ടം ഗവേഷകര്‍ എത്തിയിരിക്കുന്നത്.റിസ്റ്റ് സെന്‍സറുകളും സ്ലീപ്പ് ഡയറികളും ഉപയോഗിച്ച് 785 വോളന്റിയര്‍മാരെ ഒരാഴ്ചയോളം നിരീക്ഷിച്ചതിന്റെ ഫലമായാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. ഇടമുറിയാത്ത ഉള്ള സുഖ നിദ്ര അത്ര നിസാരമല്ല.

ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് കാപ്പി കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജ നില വർധിപ്പിക്കുന്നു.   മയക്കം അനുഭവപ്പെടുമ്പോള്‍, നിങ്ങളുടെ ശരീരം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാസവസ്തുവായ അഡിനോസിന്‍ ഉത്പാദിപ്പിക്കുന്നു. നിങ്ങളുടെ തലച്ചോറിന് അഡിനോസിന്‍ ലഭിക്കുന്നതിനെ കഫീന്‍ തടയുന്നു. അതുകൊണ്ടാണ് ഒരു മയക്കത്തിന് മുമ്പ് കോഫി കുടിക്കുന്നത് ഉന്മേഷദായകവും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാണ്. അതുകൊണ്ടാണ് ഉറക്കമിളച്ചു പഠിക്കുന്നവർ ഇടയ്ക്ക് കോഫീ കുടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *