"> കേരളാ സ്റ്റൈൽ ബീഫ് ഫ്രൈ/ Kerala Style Beef Fry | Malayali Kitchen
HomeRecipes കേരളാ സ്റ്റൈൽ ബീഫ് ഫ്രൈ/ Kerala Style Beef Fry

കേരളാ സ്റ്റൈൽ ബീഫ് ഫ്രൈ/ Kerala Style Beef Fry

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ 

ബീഫ് – 1 kg
മല്ലിപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
മുളകുപ്പൊടി – ഒന്നര ടേബിള്‍സ്പൂണ്‍
മീറ്റ് മസാല – അര ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 5 അല്ലി
ചെറിയ ഉള്ളി – 8 എണ്ണം
കറിവേപ്പില – 3 ഇതള്‍
തേങ്ങാക്കൊത്ത്
കടുക് – ½ ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍

പാചക രീതി

ഉപ്പ് – ആവശ്യത്തിന്ഇറച്ചി ചെറിയ കഷ്ണങ്ങളായി മുറിച്ച് കഴുകി വാര്‍ത്തെടുക്കുക.
ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
മല്ലിപ്പൊടി, മുളകുപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയില്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ 2 വിസിൽ വേവിക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക. പ്രഷര്‍ തീരുമ്പോള്‍ അടപ്പ് തുറന്ന ശേഷം വീണ്ടും ചൂടാക്കി ഇറച്ചിയിലെ വെള്ളം മുഴുവനായും വറ്റിചെടുക്കുക.

ഇനി ഫ്രൈ ചെയ്യാം പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം തേങ്ങാകൊത്ത് ) ചേര്‍ത്ത് 2-3 മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മീറ്റ് മസാല ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. പൊടി കരിയാതെ നോക്കണം. ഇതിലേയ്ക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് ഇടവിട്ട്‌ ഇളക്കി നന്നായി വരട്ടിയെടുക്കുക. പിന്നീട് ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി കൂടി ചേർക്കാം. നന്നായി ഫ്രൈ ആയി വരുമ്പോൾ കുറച്ച് മല്ലിയില കൂടി തൂകി ഇളക്കുക.

Leave a Reply

Your email address will not be published. Required fields are marked *