5 June, 2021
മലായി പനീർ

ആവശ്യമുള്ള സാധനങ്ങൾ
1 . എണ്ണ – രണ്ടു വലിയ സ്പൂൺ
2 ജീരകം – ഒരു ചെറിയ സ്പൂൺ
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
4. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
5. പനീർ, ചതുരക്കഷണങ്ങളാക്കിയത് – രണ്ടു കപ്പ്
6. ക്രീം – അരക്കപ്പ്
ഉപ്പ് – പാകത്തിന്
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടി അടുപ്പിൽ വക്കുക. എണ്ണ ഒഴിച് ചൂടാക്കിയ ജീരകം മൂപ്പിക്കുക. ഇതിൽ സവാളയും പച്ചമുളകും ചേർത്തു വഴറ്റണം.സവാള ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ പച്ചമുളക് ചേരുവ വഴറ്റി അൽപം വെള്ളവും ഒഴിച്ചു ചെറുതീയിൽ തിളപ്പിക്കുക.
ഇതിലേക്ക് പനീർ ക്യൂബുകൾ ഇട്ട് മിഡിയം തീയിൽ കുറച്ചു സമയം വയ്ക്കണം. ശേഷം തീ കുറച്ച ശേഷം ക്രീം ചേർത്തു മെല്ലേ ഇളക്കി യോജിപ്പിക്കുക. ഈസി മലായി പനീർ റെഡി
∙