"> പൊടി ചമ്മന്തി/ തോരൻ ചമ്മന്തി | Malayali Kitchen
HomeRecipes പൊടി ചമ്മന്തി/ തോരൻ ചമ്മന്തി

പൊടി ചമ്മന്തി/ തോരൻ ചമ്മന്തി

Posted in : Recipes on by : Anija

ആവശ്യമായ സാധങ്ങൾ

തേങ്ങ തിരുമ്മിയത്‌ – അര കപ്പ്‌

മുളക് പൊടി – അര ടി സ്പൂണ്‍

ചെറിയ ഉള്ളി – 2 എണ്ണം

ഉപ്പ് – പാകത്തിന്

എണ്ണ – ഒരു ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

കറിവേപ്പില – കുറച്ച്

വറ്റല്‍ മുളക് – 1

പാചക രീതി

തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് എടുക്കുക/ ഉള്ളി കനം കുറച്ച് അറിഞ്ഞിട്ട ശേഷം കൈകൊണ്ട് ഞെരടി എടുക്കുകയും ആകാം(തോരന് ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേര്‍ത്ത് അരക്കരുത് ).

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില ഇവ യഥാക്രമം തളിച്ചെടുക്കുക.അതിലേയ്ക്ക് തേങ്ങ ചതച്ചത് ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക അതിനു ശേഷം തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റുക. അപ്പത്തിന് ബേസ്ഡ് കോമ്പിനേഷൻ ആണിത്

Leave a Reply

Your email address will not be published. Required fields are marked *