"> ഫിഷ്‌-ടുമാറ്റോ റോസ്റ്റ് | Malayali Kitchen
HomeRecipes ഫിഷ്‌-ടുമാറ്റോ റോസ്റ്റ്

ഫിഷ്‌-ടുമാറ്റോ റോസ്റ്റ്

Posted in : Recipes on by : Anija

ആവശ്യമായ സാധങ്ങൾ

ദശ കട്ടിയുള്ള മീൻ – 250 ഗ്രാം
തക്കാളി – 2 എണ്ണം
സവാള – 1 എണ്ണം
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 6,7 അല്ലി
കറിവേപ്പില – 1 തണ്ട്
കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മുളക് പൊടി- അര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
കടുക് – ½ ടീസ്പൂണ്‍
എണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാചക രീതി

മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച്‌ വലുപ്പത്തില്‍). അല്പ്പം ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വക്കുക. തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് വഴറ്റുക.

സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച്, മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, മീന്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് നേരം അടച്ച് വച്ച് ചെറു തീയില്‍ വേവിക്കുക. പിന്നീട് 1-2 മിനിറ്റ് തുറന്ന് വച്ച് വെള്ളമുണ്ടെങ്കിൽ വറ്റിച്ച് തീയണക്കുക.

Leave a Reply

Your email address will not be published. Required fields are marked *