"> തെരളി / വയണയില അപ്പം / കുമ്പിളപ്പം | Malayali Kitchen
HomeRecipes തെരളി / വയണയില അപ്പം / കുമ്പിളപ്പം

തെരളി / വയണയില അപ്പം / കുമ്പിളപ്പം

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

അരിപൊടി(വറുത്തത് ) – 2 കപ്പ്‌
ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്‌
ഞാലിപൂവന്‍ പഴം – 4 എണ്ണം

തേങ്ങ ചിരകിയത് – അര കപ്പ്‌
ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍

ജീരകം പൊടി – അര ടി സ്പൂണ്‍
വയണയില – ആവശ്യത്തിന്
ഓലക്കാല്‍ – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്

പാചക രീതി

അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക . ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക .(ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി ) .

കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും.

ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക . ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. കുമ്പിളപ്പം റെഡി.

Leave a Reply

Your email address will not be published. Required fields are marked *