"> വെജിറ്റൽ സ്ടൂ / Vegetable stew Kerala style | Malayali Kitchen
HomeRecipes വെജിറ്റൽ സ്ടൂ / Vegetable stew Kerala style

വെജിറ്റൽ സ്ടൂ / Vegetable stew Kerala style

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

ഉരുളക്കിഴങ്ങ് – 2എണ്ണം

സവാള – 2

പച്ചമുളക് – 3

കാരറ്റ് – 1

ഗ്രീന്‍പീസ് – അര കപ്പ്‌ (കുതിർത്തത് )

കോളി ഫ്‌ളവർ- ഒരുപിടി

കുരുമുളക്(പൊടിക്കാത്തത്) – 6 എണ്ണം

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്‌

ഒന്നാം പാല്‍ – അര കപ്പ്‌

ഗ്രാമ്പൂ – 2 എണ്ണം

കറുവാപട്ട – ഒരു ചെറിയ കഷണം

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 1 അല്ലി

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

പാചക രീതി

ഉള്ളി,ഉരുള കിഴങ്ങ് ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക . ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക . ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിച്ച് പച്ച മണം മാറ്റി എടുക്കുക.

അതിലേക്ക് സവാളയും കിഴങ്ങും ഇട്ട് വഴറ്റുക എന്നിട്ട് കാരറ്റ്,കോളി ഫ്‌ളവർ ചേർക്കുക ശേഷം കുരുമുളക് ചേര്‍ക്കു. നന്നായി വഴറ്റുക. രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക . ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക (നേരത്തെ കുതിർത്ത് വയ്ക്കണം).

കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക. അവസാനം കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക.വെജി ടേബിള്‍ സ്റ്റൂ തയ്യാര്‍. അപ്പം,പാലപ്പം ,ഇടിയപ്പം,ചപ്പാത്തി ഇവയുടെ കൂടെ നല്ലതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *