6 June, 2021
മസാല ചായ/ Masala Tea

കോരി ചൊരിയുന്ന മഴയത്ത് ആവി പറക്കുന്ന ചൂട് ചായ ഊതി ആറ്റി കുടിക്കുന്നത് ഒരു അനുഭൂതി തന്നെയാണ്. അത് മസാല ചായയാണെങ്കിലോ? ആഹാ അന്തസ്സ്! കൂടുതല്‍ നന്ന്. സ്വാദിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധി കൂടിയാണിത്.
ആവശ്യമായ സാധനങ്ങൾ
കുരുമുളക്-അര ടീസ്പൂണ്‍
ഇഞ്ചി-1 കഷ്ണം
ഏലയ്ക്ക-2
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-2
പാചക രീതി
പാകത്തിനു വെള്ളമെടുത്ത് തിളപ്പിച്ച് തേയിലപ്പൊടിയിടുക. പൊടിച്ചെടുത്ത മസാലപ്പൊടിയിടുക. ഇതു നല്ലപോലെ തിളച്ച ശേഷം വാങ്ങി വച്ച് അരിച്ചെടുക്കുക. പാകത്തിന് പാല്, പഞ്ചസാര എന്നിവ ചേര്‍ത്തുപയോഗിയ്ക്കാം.