"> തക്കാളി ചോറ് | Malayali Kitchen
HomeRecipes തക്കാളി ചോറ്

തക്കാളി ചോറ്

Posted in : Recipes on by : Anija

ആവശ്യമായ സാധങ്ങൾ

1. ബസ്മതി റൈസ് – രണ്ടു ഗ്ലാസ്‌

2.സവാള – രണ്ട്‌( കൊത്തി അരിഞ്ഞത്)Tomato Rice

3.പച്ചമുളക് – 4 എണ്ണം

4.തക്കാളി – 4 ചെറുതായി അരിഞ്ഞത്

5 .പട്ടയും ഗ്രാമ്പൂവും – 1 ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)

6 .ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍

7 .റിഫൈന്‍ഡ് ഓയില്‍ (സണ്‍ ഫ്ലവര്‍ ഓയില്‍ പോലുള്ളവ )- 2 ടേബിള്‍ സ്പൂണ്‍

8 .മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍

9 ഉപ്പ് – ആവശ്യത്തിന്

10. മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി )

പാചക രീതി

ഒരു ഗ്ലാസ്‌ അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കട്ട പിടിക്കാതിരിക്കാൻ അല്പം നാരങ്ങാ നീര് ചേർക്കുക. ചോറ് തണുക്കാനായി മാറ്റി വെക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം സാവാളയും പച്ചമുളകും വഴറ്റിയെടുക്കുക.ഇതിലേക്ക് തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.ഈ വഴറ്റിയത്തിലേക്ക് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക.

ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക. തണുത്ത ചോറിലേയ്ക്ക് ഈ കൂട്ട് ചേർത്ത് ഇളക്കി എടുക്കുക .തക്കാളി ചോറ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *