6 June, 2021
അവല് ഉപ്പുമാവ്/ AVAL UPMA

ആവശ്യമായ സാധനങ്ങൾ
അവല് – 2 കപ്പ്
സവാള – 1
കപ്പലണ്ടി – ഒരു പിടി
പച്ചമുളക് – 2
കറിവേപ്പില – ഒരു തണ്ട്
കടുക് – 1 ടി സ്പൂണ്‍
കടല പരിപ്പ് – 1 ടി സ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
പാചക രീതി
അവല് നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ് അവല്‍നു ഒരു കപ്പ് വെള്ളം ).
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇവ പൊട്ടികുക.കറിവേപ്പില ചേര്‍ക്കുക.കടല പരിപ്പ്,കപ്പലണ്ടിയും ബ്രൗൺ കളർ ആകുമ്പോൾ മഞ്ഞള്‍ പൊടി ഇടുക ഒന്നിളക്കി കൊടുത്ത ശേഷം ഉള്ളിയും പച്ചമുളകും ഇട്ട് ഉപ്പും ചേർത്ത് വഴറ്റുക.
ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല് ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക. അവൾ വേവിക്കേണ്ട കാര്യമില്ല അതിനാൽ വളരെ വേഗം തയ്യാറാകും.