"> മീൻ മുളകിട്ടത് | Malayali Kitchen
HomeRecipes മീൻ മുളകിട്ടത്

മീൻ മുളകിട്ടത്

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

മീന്‍ – 1/2 കിലോഗ്രാം
കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി- അര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
കുടംപുളി – 3 കഷണം
വെളുത്തുള്ളി – 6 അല്ലി
ചെറിയ ഉള്ളി – 6 എണ്ണം
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
കറിവേപ്പില – 1 ഇതള്‍
ഉലുവ – 1/2 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാചക രീതി

മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. ശേഷം രണ്ട് കപ്പ്‌ ചൂട് വെള്ളത്തില്‍ കുടംപുളി ഉപ്പ് ചേര്‍ത്ത് വയ്ക്കുക.ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
കാശ്മീരിമുളകുപൊടിയും,മുളക് പൊടിയും മഞ്ഞള്‍പൊടിയും അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മാറ്റി വയ്ക്കുക. ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക, ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളകിന്റെയും മഞ്ഞളിന്റെയും കൂട്ട് ചേര്‍ത്ത് വളരെ ചെറിയ തീയില്‍ എണ്ണ തെളിയുന്നതുവരെ ഇളക്കുക.

പുളിയും പുളി കലക്കിയ വെള്ളവും ഇതിലേയ്ക്ക് ഒഴിച്ച് തിളപ്പിക്കുക. തിളയ്‌ക്കുമ്പോള്‍ മീനും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തീ കുറച്ച് ഏകദേശം 10-15 മിനിറ്റ് വരെ വേവിക്കുക. വെന്ത് കഴിയുമ്പോള്‍ കറിവേപ്പിലയും 1/2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് ചുറ്റിക്കുക. 1 മിനിറ്റിന് ശേഷം തീ അണയ്ക്കുക.കുറഞ്ഞത്‌ 1 മണിക്കുറിനു ശേഷം സെർവ് ചെയ്യവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *