7 June, 2021
കാളൻ

ആവശ്യമായ സാധനങ്ങൾ
നേന്ത്രക്കായ – 1 എണ്ണം
ചേന – 100 gm
പച്ചമുളക് – 3 എണ്ണം
മഞ്ഞള്‍പൊടി – 1 നുള്ള്
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 3/4 ടീസ്പൂണ്‍
തൈര് – 3 കപ്പ്
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വറ്റല്‍ മുളക് – 4 എണ്ണം
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
വെള്ളം – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
പാചക രീതി
ആദ്യമായി നേന്ത്രക്കായും ചേനയും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി (1 ഇഞ്ച് നീളം) മുറിക്കുക. തൈര് ഉടച്ചെടുക്കുക.
നേന്ത്രക്കായ്, ചേന, പച്ചമുളക്, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ 1 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറഞ്ഞ തീയില്‍ വേവിച്ച് പറ്റിക്കുക.
വെന്തതിനു ശേഷം നെയ്യ് ചേര്‍ക്കുക. തേങ്ങയും ജീരകവും നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വേവിച്ച കഷ്ണങ്ങളുടെ കൂടെ ചേര്‍ത്ത്, തീ കുറച്ച് 2-3 മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തൈര് യോജിപ്പിച്ച് തീ സിമ്മിൽ ഇട്ട് 1 മിനിറ്റ് കൂടി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ അണയ്ക്കുക.
ചീനച്ചട്ടിയിൽ 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുകും ഉലുവയും പൊട്ടിച്ച്, വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് താളിച്ച് ചൂടാറിയതിനു ശേഷം കാളനില്‍ ചേര്‍ക്കുക. നെയ്യ് ഇഷ്ടമില്ലാത്തവർക്ക് ഒഴിവാക്കാം.