"> പൈനാപ്പിള്‍ പച്ചടി | Malayali Kitchen
HomeRecipes പൈനാപ്പിള്‍ പച്ചടി

പൈനാപ്പിള്‍ പച്ചടി

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

മധുരമുള്ള പൈനാപ്പിള്‍ മുറിച്ചത് – 1 കപ്പ്‌
പച്ചമുളക് – 2 എണ്ണം
വെള്ളം – 3/4 കപ്പ്‌
തേങ്ങ ചിരണ്ടിയത് – 1/2 കപ്പ്‌
വറ്റല്‍ മുളക് – 2 എണ്ണം
തൈര് – 3/4 കപ്പ്‌
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ചെറിയ ഉള്ളി – 4 എണ്ണം
കറിവേപ്പില – 1 ഇതള്‍
ഉപ്പ് – ആവശ്യത്തിന്

പാചക രീതി

കൈതച്ചക്ക, പച്ചമുളക് ,ഉപ്പ് എന്നിവ ചേര്‍ത്ത് മുക്കാൽ കപ്പ്‌ വെള്ളത്തില്‍ അടച്ച് വച്ച് വേവിക്കുക. തേങ്ങ ചിരകി ഉള്ളിയും ചേർത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. വെന്ത് കഴിയുമ്പോള്‍ അരച്ച തേങ്ങ ചേര്‍ത്ത് ഇളക്കുക. തീ അണച്ചശേഷം തൈര് ചേര്‍ക്കുക.

ചീനച്ചട്ടിയിൽ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റല്‍മുളകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പച്ചടിയില്‍ ഒഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *