"> അവിയൽ | Malayali Kitchen
HomeRecipes അവിയൽ

അവിയൽ

Posted in : Recipes on by : Anija

ആവശ്യമായ സാധങ്ങൾ

വെള്ളരിക്ക, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച,കാരറ്റ് , ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍ ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത് – അരകിലോ

പച്ചമുളക് രണ്ടായി പിളര്‍ന്നത് –മൂന്ന്

തിരുമ്മിയ തേങ്ങ – ഒന്ന് (ചെറുത്)

ചുമന്നുള്ളി – ആറല്ലി

ജീരകം – കാല്‍ ടീസ്പൂണ്‍

പച്ചമുളക് –നാല്

കറിവേപ്പില –ഒരു തണ്ട്

മുളകുപൊടി – അര ടീസ്പൂണ്‍

മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍

പാചക രീതി

പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കുക. തേങ്ങാ മുളകും ചെറിയ ഉള്ളിയും ജീരകവും ചേർത്ത് മുക്കാല്‍ വേവാകുമ്പോള്‍ പുളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. പുളിക്കായി പച്ച മാങ്ങ ചേർക്കാം അല്ലെങ്കിൽ അവസാനം തൈര് ചേർക്കുക. തൈര് ചേർത്താൽ പിന്നെ വേവിക്കാൻ പാടില്ല വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ചേര്‍ക്കുക .തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *